

വര്‍ക്കല: വിദ്യാദ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവുമുള്ള യുവതക്ക് ലോകത്താകമാനം അവസരങ്ങളുണ്ടെന്ന് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്റെയും വിടുതി ഉലകുടയ പെരുമാള്‍ ക്ഷേത്ര ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും എസ്.എസ്. എല്‍ .സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വേഗതയുടെ കാലമാണ്. ലോകം സഞ്ചരിക്കുന്ന വേഗത്തില്‍ മുന്നേറുന്നവര്‍ക്ക് മാത്രമേ ഉന്നതങ്ങള്‍ കീഴടക്കാനാകൂ. സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും മുന്നേറി ഒളിമ്പിക്‌സ് ജേതാവായ മീരാബായി ചാനുവിനെ പോലുള്ളവരുടെ ജീവിതം കുട്ടികള്‍ മാതൃകയാക്കണം. ജീവിത വിജയത്തിനായി പ്രതിസസികളെ അവസരങ്ങളാക്കി മാറ്റാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.



ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിലാല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ .എ .രാധാകൃഷ്ണന്‍ നായര്‍, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ് സുരേഷ് ബാബു,രക്ഷാധികാരി എന്‍ മണികണ്ഠന്‍ സെക്രട്ടറി ബൈജു എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഇരുപത്തിനാല് വിദ്യാര്‍ത്ഥികളെ പുരസ്‌ക്കാരങ്ങളും, സമ്മാനങ്ങളും നല്‍കി ആദരിച്ചു. ചടങ്ങിന് മുന്നോടിയായി തുടര്‍ പഠന സാധ്യതകള്‍ എന്ന വിഷയത്തില്‍ നെയ്റ്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ. നാസിമുദ്ദീന്‍ പഠന ക്ലാസ്സ് നല്‍കി.


