

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സൈബര്‍ തട്ടിപ്പുകളെ കുറിച്ച് നാളെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. കടയ്ക്കാവൂര്‍ ജനമൈത്രി പോലീസും സൈബര്‍ സെല്ലും സംയുക്തമായാണ് ബോധവത്ക്കരണ ക്ലാസ് നടത്തുന്നത്. കടയ്ക്കാവൂര്‍ ചെക്കാലവിളാകം എസ്.എന്‍.വി.എച്ച്.എസ് സ്‌കൂളില്‍ 11 മണിക്ക് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ് തിരുവനന്തപുരം റൂറല്‍ അഡി.പോലീസ് സൂപ്രണ്ട് സി.വിനോദ് ഉദ്ഘാടനം ചെയ്യും. കടയ്ക്കാവൂര്‍ എസ്.ഐ ജയപ്രസാദ്.ബി സ്വാഗതം പറയുന്ന ചടങ്ങില്‍ എസ്.എച്ച്.ഒ എല്‍.സജിന്‍ അധ്യക്ഷത വഹിക്കും. എസ്.ഐ(എ.ഡി.എന്‍.ഒ) ശ്രീകുമാര്‍, എസ്.എന്‍.വി.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവിയമ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. കടയ്ക്കാവൂര്‍ എസ്.ഐ മനു.ആര്‍ നന്ദി രേഖപ്പെടുത്തും.



സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അദീന്‍ അശോക് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കടയ്ക്കാവൂര്‍ പോലീസ് ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. പത്തിലധികം കേസുകളിലായി കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീഴാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരത്തില്‍ ഒരു ക്ലാസ് നടത്തുന്നതെന്നും കടയ്ക്കാവൂര്‍ പോലീസ് വ്യക്തമാക്കി.


