Breaking News

ബസില്‍വച്ച് ആറ് വയസുകാരിക്കും മാതാവിനും മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കാസര്‍കോഡ്: കാസര്‍കോഡ് ബസ് യാത്രയ്ക്കിടെ ആറ് വയസുകാരിയായ മകളുടെ മുന്നില്‍വച്ച് മാതാവിന് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോഡ് കുനിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ ആറ് വയുകാരിയായ മകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. അപ്പോഴാണ് പ്രതി മകളുടെ മുന്നില്‍വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

യുവതി സംഭവം ബസ് കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം യുവതി ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാന്‍ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *