

ആലപ്പുഴ: മാന്നാറിലെ കലയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞതോടെ കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടില്‍ എത്തിക്കാന്‍ നീക്കം. ഇയാള്‍ ഇപ്പോള്‍ ഇസ്രായേലിലാണുള്ളത്. കൊലപാതകത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അനിലിനെ ചോദ്യംചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കലയുടെ മൃതദേഹം ആറ്റില്‍ ഒഴുക്കിവിടാനാണ് പ്രതികള്‍ തീരുമാനിച്ചതെന്നും എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു. ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നും പോലീസ് അനുമാനിക്കുന്നു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്.


ആദ്യം ആറ്റില്‍ കളയാന്‍ തീരുമാനിച്ച മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നു. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. അതേസമയം, കൊലപാതകം നടത്തിയത് എങ്ങനെയെന്ന പോലീസിന്റെ ചോദ്യത്തിന് പ്രതികള്‍ നല്‍കുന്ന മറുപടി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കി.


സെപ്റ്റിക് ടാങ്കില്‍ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നാണ് പൊലിസ് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യങ്ങല്‍ക്കെല്ലാം കൃത്യമായ മറുപടി ലഭിക്കണമെങ്കില്‍ വിദേശത്തുള്ള അനിലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യണം. മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നും പൊലീസ് കരുതുന്നു. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകും.


സാക്ഷികളായ സുരേഷിന്റെയും സന്തോഷിന്റെയും മൊഴികളാണ് നിലവില്‍ പോലീസിന് മുന്നില്‍ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരന്‍ അനില്‍ രംഗത്തെത്തി. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതകം കൃത്യമായ തെളിവുകളോടെ തെളിയിക്കുക എന്നത് കേരള പോലീസിനെ സംബന്ധിച്ചിടത്തോളം വളരെയേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. കല മറ്റൊരാളോടൊപ്പം പാലക്കാട് താമസിക്കുകയാണെന്നായിരുന്നു ഇതുവരെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശ്വാസം.

