Breaking News

ആര്‍.എസ്.എസ്.ബന്ധം: എസ്.എന്‍.ഡി.പിയെ കുറ്റപ്പെടുത്തി യെച്ചൂരിയും ഗോവിന്ദന്‍ മാസ്റ്ററും

തിരുവനന്തപുരം: കൊല്ലത്ത് നടന്ന മേഖലാ റിപ്പോര്‍ട്ടിംഗില്‍ എസ്.എന്‍.ഡി.പിയെ കുറ്റപ്പെടുത്തി സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും. എസ്.എന്‍.ഡി.പിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി ആരോപിച്ചു. സി.പി.എമ്മിന് ലഭിച്ചിരുന്ന എസ്.എന്‍.ഡി.പി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാക്കിയ യെച്ചൂരി ആ വോട്ടുകള്‍ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

എസ്.എന്‍.ഡി.പി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ കുറ്റപ്പെടുത്തല്‍. എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്.എന്‍.ഡി.പിയിലെ ഈ പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐക്കെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശനം ഉന്നയിച്ചു.

എസ്.എഫ്.ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എം.വി.ഗോവിന്ദന്‍ വിലയിരുത്തി. ക്ഷേമപെന്‍ഷന്‍ വൈകിയത് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാന്‍ താഴെ തട്ടിലുള്ള സി.പി.എം നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *