

ആറ്റിങ്ങല്‍: ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് കീഴാറ്റിങ്ങലില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. നബാര്‍ഡിന്റെ കീഴിലുള്ള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയായ ഹരിതാമൃതവും എം.കെ.ആര്.എ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായാണ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. ഹരിതാമൃതം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീകലയുടെ സാന്നിധ്യത്തില്‍ ഫലവൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം നിര്‍വഹിച്ചു.






ഹരിതാമൃതം എം.ഡി, സി.ഇ.ഒ, ബോര്‍ഡ് അംഗങ്ങള്‍ എം.കെ.ആര്.എ പ്രസിഡന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. എല്ലാവര്ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ വിതരണം ഉണ്ടായിരിക്കുന്നതാണ്. ആവശ്യക്കാര്‍ എം.കെ.ആര്.എ ഓഫീസിലെത്തി ഫലവൃക്ഷത്തൈകള്‍ കൈപ്പറ്റാവുന്നതാണ്.


