

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം. മേയ് 19, 20, 21 ദിവസങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചതും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്തുമാണ് നിരോധനം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.





മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ മലയോര-കായലോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉള്‍പ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്. നാളെ മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.




