Breaking News

തിരുവനന്തപുരം ജില്ലയില്‍ സ്വച്ഛ്താ ഗ്രീന്‍ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനായി സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ലോഡ്ജ്, ഹോം സ്റ്റേ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നല്‍കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേയ് 16 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഹോട്ടല്‍, ലോഡ്ജ്, ഹോം സ്റ്റേ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *