Breaking News

എന്‍.സി.സി കേഡറ്റുകള്‍ക്കുള്ള എസ്.എസ്.ബി പരിശീലന ക്യാപ്സ്യൂള്‍

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിലെ അഭിരുചിയുള്ള കേഡറ്റുകള്‍, പൂര്‍വ്വ കേഡറ്റുകള്‍ എന്നിവര്‍ക്കായി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) പ്രവേശനത്തിനായി പരിശീലന ക്യാപ്സ്യൂള്‍ നടത്തുന്നു. എന്‍.സി.സി തിരുവനന്തപുരം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന ക്യാപ്സ്യൂള്‍ നടത്തുന്നത്. ഡയറക്ടറേറ്റിന്റെ ആദ്യ സംരംഭമായ ഈ പരിശീലന ക്യാപ്സ്യൂള്‍ എസ്.എസ്.ബിയുടെ നിര്‍ണായക വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാനും, ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വത്തെയും കഴിവുകളെയും കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്താനും ലക്ഷ്യമിടുന്ന തരത്തിലുള്ളതാണ്.

പരിശീലന ക്യാപ്സ്യൂളിന്റെ ഇന്റര്‍വ്യൂവിംഗ് ഓഫീസര്‍ കൂടിയായ എന്‍സിസി ട്രിവാന്‍ഡ്രം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ആനന്ദ് കുമാറിന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് ഇന്ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരിശീലന ക്യാപ്സ്യൂള്‍ ആരംഭിച്ചത്. ഈ പരിശീലന ക്യാപ്‌സ്യൂള്‍ മെയ് 20ന് സമാപിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 കേഡറ്റുകള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി സ്‌കീം വഴി ആഭിമുഖ്യത്തിന് ക്ഷണം ലഭിച്ചവരാണ് എക്സ്കേഡറ്റുകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *