

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം, സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി-പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്ന വെബ്സൈറ്റില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് ( 25 രൂപ ) എന്നിവ സഹിതം മെയ് 27ന് മുന്‍പായി ശ്രീകാര്യം, സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2590079, 9447427476, 9400006462









