

വര്‍ക്കല: വര്‍ക്കലയില്‍ നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. സിമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് വര്‍ക്കലയും ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി വര്‍ക്കലയും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് ഷാൻ്റി തോമസും മറ്റ് ആശുപത്രി അധികൃതരും, സിമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് അധ്യാപകരും, ഫസ്റ്റ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുംപങ്കെടുത്തു.







