

ആറ്റിങ്ങല്‍: ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ സെഞ്ച്വറിത്തിളക്കവുമായി ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ എ പ്ലസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും, ജില്ലയില്‍ ഒന്നാം സ്ഥാനവും ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കി.




93% വിജയം കൈവരിക്കാന്‍ സ്‌കൂളിന് കഴിഞ്ഞു. സയന്‍സിന് 93% (72 എ പ്ലസ്), കോമേഴ്‌സിന് 96% (16 എ പ്ലസ്), ഹ്യുമാനിറ്റീസിന് 89% (13 എ പ്ലസ്) നേടാന്‍ കഴിഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കുമാരി സ്‌കൂള്‍ സന്ദര്‍ശിച്ചു വിജയികളെ അഭിനന്ദിച്ചു.



