

വര്‍ക്കല: പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 57 കാരനെ വര്‍ക്കല പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മേല്‍വെട്ടൂര്‍ ഇളപ്പില്‍ പള്ളിക്ക് സമീപം തൊടിയില്‍ വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഫാന്‍ ഫിറ്റ് ചെയ്യാനാണ് പ്രതി പതിമൂന്ന് വയസുകാരന്റെ വീട്ടിലെത്തിയത്. ഫാന്‍ ഫിറ്റ് ചെയ്ത ശേഷം പ്രതി സ്വിച്ച് ബോര്‍ഡ് നന്നാക്കാനായി ബാത്ത്‌റൂമില്‍ കയറി. ഈ സമയം ബാത്ത്‌റൂമില്‍ നില്‍ക്കുകയായിരുന്ന പതിമൂന്നുകാരനെ പ്രതി പീഡനത്തിന് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് ഈ വിവരം ആരോടും പറയരുതെന്ന് താക്കീതും നല്‍കിയാണ് പ്രതി അവിടെനിന്നും കടന്നുകളഞ്ഞത്. പതിമൂന്നുകാരന്റെ ബന്ധു നല്‍കിയ പരാതിയിലാണ് വര്‍ക്കല പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.






