Breaking News

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 78.69 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 78.69 ആണ് പ്ലസ് ടുവിന്റെ വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 4.26 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷ 82.95 ആയിരുന്നു വിജയശതമാനം. 2,94,808 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 27,798 പേര്‍ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി.

വിവിധ ഗ്രൂപ്പുകളിലെ വിജയം ഇങ്ങനെ: സയന്‍സ് 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11%. ഏഴു സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 66 ഇടത്ത് 100 ശതമാനം വിജയം. 39,242 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എറണാകുളം ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം 84.12%, കുറവ് വയനാട് 72.13%. ഏഴു സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 63 ഇടത്ത് 100 ശതമാനം വിജയം. 39,242 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതില്‍ 29,718 പെണ്‍കുട്ടികളും 9524 ആണ്‍കുട്ടികളുമാണ്. ഏറ്റവും അധികം പേര്‍ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറത്ത് 5659.

Related posts

Leave a Reply

Your email address will not be published. Required fields are marked *