

തിരുവനന്തപുരം: ഈ വര്‍ഷത്തെ (2023-24) എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് ഈ വര്‍ഷത്തെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലങ്ങളും മന്ത്രി പ്രഖ്യാപിച്ചു. വിജയശതമാനത്തില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം അതേസമയം, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധവ് ഉണ്ടായിട്ടുണ്ട്. 71831 പേരാണ് ഈ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.




ഏറ്റവും കൂടുതല്‍ വിജയ ശതമാനം(99.92) കോട്ടയം ജില്ലയിലും ഏറ്റവും കുറവ് വിജയ ശതമാനം(99.08) തിരുവനന്തപുരം ജില്ലയിലുമാണ്. പുനര്‍ മൂല്യ നിര്‍ണയത്തിന് 9 മുതല്‍ 15 വരെ അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. അടുത്ത മാസം ആദ്യം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. 2474 സ്‌കൂളുകള്‍ നൂറുമേനി വിജയത്തിന്റെ പകിട്ട് സ്വന്തമാക്കി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 2581 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് യോഗ്യരാക്കിയത്. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി പറഞ്ഞു. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



