Breaking News

കടലാക്രമണ സാധ്യത: മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കടലാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേര്‍ന്ന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് കോസ്റ്റല്‍ പോലീസ് വിഭാഗം ഐ.ജി, എ.ഐ.ജി എന്നിവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ തീരദേശത്തെ ജനങ്ങളില്‍ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *