Breaking News

കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വര്‍ക്കല സ്വദേശിയായ വിദ്യാര്‍ഥിയെ കാണാതായി

വര്‍ക്കല: വര്‍ക്കലയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. വര്‍ക്കല ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെ മകന്‍ അശ്വിനെ(18)യാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പമാണ് അശ്വിന്‍ വര്‍ക്കല ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ കുളുക്കാനെത്തിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരിക്കവെ പെട്ടെന്ന് അശ്വിനെ കാണാതാവുകയായിരുന്നു. അടിയൊഴുക്കാണ് അപകടകാരണമെന്നാണ് ടൂറിസം പോലീസിന്റെ പ്രാഥമിക നിഗമനം.

കള്ളക്കടല്‍ പ്രതിഭാസം കാരണം ശക്തമായ തിരമാലകള്‍ കടലില്‍ ഉയരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വര്‍ക്കല പാപനാശം ബീച്ചില്‍ സഞ്ചാരികളെ പോലീസ് കടലില്‍ ഇറക്കിയിരുന്നില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റ് ഗാര്‍ഡ് പോലീസും തിരച്ചില്‍ ആരംഭിച്ചു. വര്‍ക്കല ഫയര്‍ഫോഴ്‌സ് വര്‍ക്കല പോലീസ് എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *