

വര്‍ക്കല: കൊറിയര്‍ തട്ടിപ്പിരയായി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വര്‍ക്കല സ്വദേശി. വര്‍ക്കല അയിരൂര്‍ തെങ്ങുവിള ജംഗ്ഷന്‍ ദീപു നിവാസില്‍ രാജു ശ്രീനിവാസാ(64)ണ് പരാതിയുമായി അയിരൂര്‍ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29 നായിരുന്നു തട്ടിപ്പിന്റെ തുടക്കം. യു.കെയിലെ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തുനിന്നും രാജുവിന് ഡോളര്‍, ഐ ഫോണ്‍, സ്വര്‍ണ്ണമാല എന്നിവയുള്‍പ്പെട്ട കൊറിയര്‍ ഡല്‍ഹി കസ്റ്റംസില്‍ വന്നിട്ടുണ്ടെന്ന് വാട്‌സ് ആപ് കോളിലൂടെ പറഞ്ഞു വിശ്വസിപ്പിച്ചു. കസ്റ്റംസ് ചാര്‍ജ് ഇനത്തില്‍ 28,000 രൂപ അയയ്ക്കണമെന്നും രാജുവിനോട് ആവശ്യപ്പെട്ടു. ഇതിന്‍പ്രകാരം രാജു തന്റെ ബന്ധുവിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലൂടെ പണം അയയ്ക്കുകയും ചെയ്തു.


എന്നാല്‍, ജി.എസ്.ടി ഉള്‍പ്പെടെയുള്ള നികുതികളുടെ പേരില്‍ നിരവധി തവണ വന്‍ തുകകള്‍ രാജുവിനോട് പ്രതികള്‍ ആവശ്യപ്പെട്ടു. ഈ തുകകളെല്ലാം രാജു പല പല പേരുകളിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഏകദേശം ഏഴര ലക്ഷം രൂപയോളമാണ് പ്രതികള്‍ രാജുവിന്റെ കയ്യില്‍നിന്നും തട്ടിച്ചത്. ഇത്രയും തുക അയച്ചുനല്‍കിയിട്ടും കൊറിയര്‍ ലഭിക്കാതെ വന്നതോടെയാണ് രാജു പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




