Breaking News

സിദ്ധാര്‍ത്ഥന്റെ മരണം: കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ

മാനന്തവാടി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. കേസ് ഏറ്റെടുത്തതിന്റെ മൂന്നാം ദിവസമാണ് സി.ബി.ഐ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക. സി.ബി.ഐ ദില്ലി സ്‌പെഷ്യല്‍ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *