Breaking News

തിരഞ്ഞെടുപ്പിനു മുന്‍പ് എത്രപേരെ ജയിലടയ്ക്കുമെന്ന് സ്റ്റാലിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനു മുന്‍പ് എത്രപേരെ ജയിലടയ്ക്കുമെന്ന് സ്റ്റാലിനോട് സുപ്രീംകോടതി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് കാണിച്ച് യൂട്യൂബര്‍ എ.ദുരൈ മുരുഗന്‍ സട്ടായിയയ്ക്ക് എതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തിരുന്നു. ദുരൈ മുരുഗന്റെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. വിമര്‍ശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിനു മുന്‍പ് ജയിലിലടയ്ക്കുമെന്നാണ് കോടതി ചോദിച്ചത്.

സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും ജയിലില്‍ അടയ്ക്കാനാകില്ലെന്നു പറഞ്ഞ കോടതി, യുട്യൂബര്‍ എ.ദുരൈ മുരുഗന്‍ സട്ടായിയുടെ ജാമ്യം പുനഃസ്ഥാപിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ദുരൈമുരുഗന്‍ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചതിനു തെളിവില്ലെന്നു കോടതി പറഞ്ഞു. അതേസമയം, ബി.ജെ.പിക്കും മോദിക്കുമെതിരെ എതിരഭിപ്രായം പറയുന്നവരെയും രാഷ്ട്രീയ വിരോധികളെയും ജയിലലടയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ഡി.എം.കെയ്ക്കും സ്റ്റാലിനും സുപ്രീംകോടതിയുടെ ചോദ്യം തിരിച്ചടിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *