Breaking News

നക്രംകോട് ദേവി ക്ഷേത്രം അശ്വതി മഹോത്സവം: പ്രസിദ്ധമായ അമ്മയെ കാണല്‍ ചടങ്ങ് ഏപ്രില്‍ 9ന്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നക്രാങ്കോട് ദേവിക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഏപ്രില്‍ 9ന് സമാപിക്കും. ഏപ്രില്‍ 5-നാണ് മഹോത്സവത്തിന് തുടക്കമായത്. സമാപന ദിവസമായ ഏപ്രില്‍ 9ന് പ്രസിദ്ധമായ തൂക്ക വഴിപാടുകാരുടെ അമ്മയെ കാണല്‍ ചടങ്ങ് നടക്കും. മൂന്നാം ഉത്സവ ദിവസമായ ഏപ്രില്‍ 7 ഞായറാഴ്ച 12 മണി മുതല്‍ സമൂഹസദ്യ, വൈകുന്നേരം ആറിന് താലം എഴുന്നള്ളത്ത്, 6:30 ന് സഹസ്രദീപം, ദീപാരാധന, 7.30 ന് മാലപ്പുറം, തുടര്‍ന്ന് പാട്ടും വിളക്കും, എട്ടിന് അത്താഴപൂജ നടയടപ്പ്. നാലാം ദിവസമായ ഏപ്രില്‍ 8 തിങ്കളാഴ്ച രാവിലെ 9ന് മൃത്യുഞ്ജയ ഹോമം. വൈകുന്നേരം 4:30ന് പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്ന് സമൂഹ പൊങ്കാല.

രാത്രി ഏഴിന് ഭക്തിഗാനാമൃതം, 7:30 ന് വെള്ളപ്പുറം (തൂക്ക ക്ഷേത്രത്തിന് വലം വയ്ക്കല്‍).ഉത്സവ സമാപന ദിവസമായ ഏപ്രില്‍ 9 ചൊവ്വാഴ്ച രാവിലെ 5.00ന്: നട തുറക്കല്‍, 5.15 ന്: നിര്‍മ്മാല്യ ദര്‍ശനം തുടര്‍ന്ന് തൂക്ക വഴിപാടുകാരുടെ അമ്മയെ കാണല്‍ ചടങ്ങും ഉരുള്‍ വഴിപാടും, 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30: ഉഷപൂജ, തുടര്‍ന്ന് തോറ്റംപാട്ട്,8 മണിക്ക് പന്തീരടി പൂജ, 10.00 ന്: കലശപൂജ, തുടര്‍ന്ന് കളഭാഭിഷേകം, കുങ്കുമാഭിഷേകം ഉച്ചപൂജ, നടയടപ്പ് വൈകുന്നേരം 3.30 ന് നട തുറക്കല്‍, 4.00 കുത്തിയോട്ടം, താലപ്പൊലി (ക്ഷേത്രസന്നിധിയില്‍) വൈകുന്നേരം 4.30 മുതല്‍ വില്ലില്‍ തൂക്കം ശിങ്കാരിമേളം, 5.30 ന് ഭഗവതിസേവ, 6.30 ന് ദീപാരാധന, ആകാശ വര്‍ണ്ണക്കാഴ്ച, 8 ന് അത്താഴപൂജ തുടര്‍ന്ന് പാട്ടും വിളക്കും, രാത്രി 12.00ന് ഗുരുസി,നടയടപ്പ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *