Breaking News

പതാക വിവാദം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലിം ലീഗ്

മലപ്പുറം: വയനാട്ടില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ്. കോണ്‍ഗ്രസിനെയും രാഹുലിനെയും തോല്‍പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നില്‍നിന്ന ആളാണ് മുഖ്യമന്ത്രിയെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. കമ്യൂണിസ്‌ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും എന്നാല്‍, യു.ഡി.എഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബി.ജെ.പിയുടേയും ആവശ്യം. അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ട്. ഇതാണ് കോണ്‍ഗ്രസിനേയും ഇന്ത്യാ മുന്നണിയേയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പിണറായി ഉപയോഗിക്കുന്നത്. ലാവ്‌ലിന്‍ കേസ് ഇനിയും മാറ്റിവെക്കണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *