

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കേസില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ച പുതിയ നിലപാട്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് മാത്യു കുഴല്‍നാടന്‍ പുതിയ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. അതോടെ, ഏതെങ്കിലും ഒരാവശ്യത്തില്‍ ഉറച്ചു നില്‍ക്കൂയെന്നും കോടതി മാത്യു കുഴന്‍നാടനോട് പറഞ്ഞു.


അതേസമയം, മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം ഹര്‍ജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലന്‍സ് അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജി വിധി പറയാനായി ഈ മാസം 12 ലേക്ക് മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്നും അത് ധാതുമണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിനുള്ള പ്രതിഫലമാണെന്നുമാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫെബ്രുവരി 29ന് മാത്യു കുഴല്‍ നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹര്‍ജികള്‍ നേരത്തെ തീര്‍പ്പാക്കിയതാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.


