

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി. ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലേക്കായി രണ്ട് ചെലവ് നിരീക്ഷകരാണുള്ളത്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ രവികാന്ത് കുമാര്‍ ചൗധരിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മാനവ് ബന്‍സാലുമാണ് ചെലവ് നിരീക്ഷകര്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇവര്‍. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ ഓഫീസ് പ്രവര്‍ത്തിക്കുക. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം ചെലവ് നിരീക്ഷകന്റെ ഓഫീസ് – 0471 2962 362, 9188925519. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ചെലവ് നിരീക്ഷകന്റെ ഓഫീസ് – 0471 2961 953, 9188 925 518.






