

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. അഫ്‌സപ പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ക്രമസമാധാന ചുമതല പൂര്‍ണമായും ജമ്മുകശ്മീര്‍ പൊലീസിന് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍ താഴ്‌വരയുടെ കൂടി പിന്തുണ നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമായി അമിത് ഷായുടെ വാക്കുകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.


അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാരിന് ജമ്മുകശ്മീരില്‍ വികസനവും സമാധാനവും കൊണ്ടുവരാനായെന്നാണ് ബി.ജെ.പിയുടെ വാദം.
പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ജമ്മുകശ്മീരിലെ ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണ്. ഇതിനിടയിലാണ് സൈന്യത്തെ പിന്‍വലിക്കുമെന്ന വാഗ്ധനം അമിത് ഷാ നല്‍കുന്നത്. ഏഴ് വര്‍ഷത്തെ ബ്ലൂ പ്രിന്റ് തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ജമ്മുകശ്മീലില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന് ഉള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ അഭിമുഖത്തില്‍ വ്യക്തമാക്കി.



