Breaking News

ഡല്‍ഹി മദ്യനയ കേസ്: പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ പറയുമെന്ന് കെജ്‌രിവാളിന്റെ സന്ദേശം

ഡല്‍ഹി: പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ പറയുമെന്ന് കെജ്‌രിവാളിന്റെ സന്ദേശം. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്ന് കെജ്‌രിവാള്‍ ഭാര്യയായ സുനിത കെജ്രിവാളിന് സന്ദേശം അയച്ചു. നാളെ കെജ്‌രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കും. അതിനിടെയാണ് ഇപ്പോള്‍ സന്ദേശത്തിന്റെ രൂപത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇ.ഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായില്ല, ഇ.ഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയില്‍ വെളിപ്പെടുത്തും, പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്‌രിവാള്‍ ഭാര്യ സുനിതക്ക് നല്‍കിയ സന്ദേശം.

സുനിത കെജ്‌രിവാള്‍ തന്നെയാണ് കെജ്‌രിവാളിന്റെ സന്ദേശം പത്രസമ്മേളനം നടത്തി പുറത്തുവിട്ടത്. കെജ്‌രിവാളിന്റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്‌രിവാള്‍ അറിയിച്ചു. തന്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവര്‍ക്കുമൊപ്പമാണ്, ഒന്ന് കണ്ണടച്ചാല്‍ മതി തന്നെ തൊട്ടരികില്‍ അനുഭവിക്കാമെന്ന കെജ്‌രിവാളിന്റെ വൈകാരികമായ വരികളും സുനിത വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു. അതേസമയം, കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയും അഴിമതിക്കാരനായ കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയും ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *