

വര്‍ക്കല: വര്‍ക്കല അകത്തുമുറി കായലില്‍ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി കരുണാകര(84)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റിട്ട.അധ്യാപകനാണ് കരുണാകരന്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വര്‍ക്കല അകത്തുമുറി പണയില്‍ക്കടവ് ഗുരു മന്ദിരത്തിന് സമീപത്തെ കായലില്‍ നിന്നാണ് ബോഡി കണ്ടെത്തിയത്. കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചുതെങ്ങ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നിയ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.




