

കോഴിക്കോട്: തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടര വര്‍ത്തോളമായി ജയിലില്‍ കഴിയുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച ജോളിയോട് അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാന്‍ ആയിരുന്നു കോടതിയുടെ നിര്‍ദേശം. ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള അനുമതിയും കോടതി നല്‍കി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. ജോളിക്കുവേണ്ടി അഭിഭാഷകന്‍ സച്ചിന്‍ പവഹ ഹാജരായി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ജോളി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.


2002 മുതല്‍ 2016 വരെ ജോളിയുടെ കുടുംബത്തില്‍ ആറ് പേരാണ് മരണപ്പെട്ടത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു ആദ്യത്തേത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.




