Breaking News

വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ഉത്സവമഹാമഹത്തിന് കൊടിയേറി

വര്‍ക്കല: വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ഉത്സവമഹാമഹത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.30നും 9.30നും ഇടയിലായിരുന്നു കൊടിയേറ്റ്. ക്ഷേത്ര തന്ത്രി ചെറുമുക്ക് ബ്രഹ്‌മശ്രീ കെ.സി.നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേല്‍ശാന്തി എസ്.സത്യനാരായണന്‍ പോറ്റിയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മാര്‍ച്ച് 25ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ആറാട്ടിന് വര്‍ണ്ണ ശബളമായ ഘോഷയാത്ര അകമ്പടി സേവിക്കും. രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള ഉത്സവ ദിവസങ്ങളില്‍ രാവിലെ 8.30നും രാത്രി 8.30നും ശ്രീഭൂതബലിയും വൈകിട്ട് 5.30ന് കാഴ്ചശ്രീബലിയും ഉണ്ടായിരിക്കും. അഞ്ചാം ദിവസമായ മാര്‍ച്ച് 20ന് രാവിലെ 11 മണി മുതല്‍ പ്രധാന ചടങ്ങായ ഉത്സവബലി ദര്‍ശനവും മാര്‍ച്ച് 20നും 22നും ഗരുഡവാഹനത്തില്‍ എഴുന്നള്ളിപ്പും മാര്‍ച്ച് 24 ന് രാത്രി 10ന് പള്ളിവേട്ടയും നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *