Breaking News

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മൂന്ന് വനിതാ രത്‌നങ്ങളെ ആദരിച്ചു

വര്‍ക്കല: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരി റെയില്‍വേ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മൂന്ന് വ്യത്യസ്ത മേഖലയിലുള്ള വനിതകളെ ആദരിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശനി, മുന്‍ റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് സത്യദേവന്റെ ഭാര്യയായ ലീല, ആശാവര്‍ക്കറായ ബേബി സുമം എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് സി.പ്രസന്ന കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റെയില്‍വേ വെല്‍ഫെയര്‍ അസോസിയേഷന്‍ മെമ്പര്‍മാരായ സപ്രൂ, സാബു, ലൈന കണ്ണന്‍, ബിന്റോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *