Breaking News

വര്‍ക്കലയില്‍ ഫ്രഞ്ച് വയോധികക്കുനേരേ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ ഫ്രഞ്ച് വയോധികക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി കണ്ണന്‍ എന്ന ജിഷ്ണു(23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. രാത്രി പതിനൊന്ന് മണിയോടെ വര്‍ക്കല പാപനാശം ബീച്ചില്‍ നിന്നും ഹെലിപാഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ഫ്രഞ്ച് വയോധികയ്ക്ക് നേരേയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പ്രതി ഫ്രഞ്ച് വനിതയോടൊപ്പം മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കണമെന്നുള്ള ആവശ്യവുമായി തന്ത്രപൂര്‍വ്വം അടുത്തുകൂടുകയും തുടര്‍ന്ന് അവരെ കടന്നുപിടിക്കുകയുമായിരുന്നു.

വയോധിക ഭയന്നു നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പ്രതി ബീച്ച് പരിസരത്തെ ഏതോ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് ക്ലിഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ഫോട്ടോ പോലീസ് എടുക്കുകയും അതില്‍ നിന്നും പ്രതിയെ ഫ്രഞ്ച് വനിത തിരിച്ചറിയുകയുമായിരുന്നു. വര്‍ക്കല ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന സ്പാ സെന്ററിന്റെ മാനേജര്‍ ആയിരുന്നു പ്രതിയായ ജിഷ്ണു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *