

വര്‍ക്കല: ഹൈദരാബാദ് സ്വദേശിനിയെ യുവതിയെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയില്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവമ്പാടി ബീച്ചിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ പ്രതി മംഗളമുക്കില് വച്ച് ശല്യം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പ്രദേശത്തുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചിറയിന്‍കീഴ് മുടപുരം ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം തെറ്റിവിള വീട്ടില്‍ ഹരീഷ്(22) ആണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്.


അതേസമയം, നിരന്തരമായി വര്‍ക്കലയിലെ ടൂറിസ്റ്റ് മേഖലയായ ക്ലിഫ് ബീച്ച്, തിരുവമ്പാടി ബീച്ച്, നോര്‍ത്ത് ക്ലിഫ് തുടങ്ങിയുള്ള പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും വിദേശ വനിതകളെ ശല്യപ്പെടുത്തുന്നതായുള്ള പരാതികള്‍ നിരന്തരമായി ഉയരുന്നുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില വനിതകള്‍ മാത്രമേ പരാതിയുമായി വര്‍ക്കല പോലീസ് സ്റ്റേഷനില്‍ എത്തുന്നുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പോലീസിന്റെ പെട്രോളിങ് സംവിധാനം വര്‍ദ്ധിപ്പിക്കണമെന്നുള്ള അഭിപ്രായം ശക്തമാണ്.


