

തിരുവനന്തപുരം: യു.ജി.സി യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ്, സംസ്കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറത്താക്കി. കാലിക്കറ്റ് വി.സി ഡോ.എം.കെ.ജയരാജിനെയും സംസ്കൃത വി.സി ഡോ.എം.വി.നാരായണനെയുമാണ് ഗവര്‍ണര്‍ പുറത്താക്കിയത്. സേര്‍ച്ച് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്കൃത വി.സിക്ക് വിനയായത്. സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഹിയറിങ്ങിന് ശേഷമാണ് ഗവര്‍ണറുടെ നടപടി. അതേസമയം സ ഡിജിറ്റല്‍, ഓപ്പണ്‍ വി.സിമാരുടെ കാര്യത്തില്‍ യു.ജി.സി അഭിപ്രായം തേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി മുബാറക് പാഷാ രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.




