Breaking News

ലോകായുക്ത ബില്‍ പാസാക്കി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍-തമ്പി ബന്ധമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍-തമ്പി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്തയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നട്ടെല്ലൊടിഞ്ഞെന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. 2023 നവംബര്‍ 28ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്ര പെട്ടെന്ന് പരിഗണച്ചതും പാസാക്കി തിരിച്ചയച്ചതും അത്ഭുതകരമായ നടപടിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കൂട്ടിച്ചേര്‍ത്തതോടെ ലോകായുക്ത നിയമം ദുര്‍ബലമായിരുന്നു. ഇതുകൂടാതെയാണ് ലോകായുക്തയും ചിറകരിയുന്ന തരത്തില്‍ കേരള സര്‍ക്കര്‍ പാസാക്കിയ നിയമ ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചത്. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പിണറായി വിജയനും സി.പി.എമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും ഒരേ താല്‍പര്യമാണെന്നതിന്റെ തെളിവാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ബില്‍ പാസാക്കുന്ന കാര്യത്തില്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയത്-വി.ഡി.സതീശന്‍ ആരോപിച്ചു.

അതേസമയം, രാഷ്ട്രപതിയുടെ പരിഗണനയിലിരുന്ന മറ്റ് മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍(ഭേദഗതി 2) 2022, യൂണിവേഴ്‌സിറ്റ് നിയമങ്ങള്‍ ഭേദഗതി ബില്‍ 2022, യൂണിവേഴ്‌സിറ്റ് നിയമങ്ങള്‍ ഭേദഗതി ബില്‍ 2021 എന്നീ ബില്ലുകള്‍ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. സര്‍വകലാശാലകളുടെ നിയന്ത്രണം ഗവര്‍ണറില്‍നിന്ന് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *