

വര്‍ക്കല: വര്‍ക്കലയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനടുത്ത് കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രാക്കിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച ബാഗില്‍ ഉണ്ടായിരുന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുകയാണ്. പുസ്തകത്തില്‍ മിഥുന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ത്രീക്ക് 25 നും 30 ഇടയില്‍ പ്രായവും കുഞ്ഞിന് ഏകദേശം 5 വയസ്സും തോന്നിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കറുപ്പ് നിറത്തില്‍ നീല പുള്ളികളുള്ള ടോപ്പും കറുത്ത പാന്റും കറുത്ത ഷാളുമാണ് സ്ത്രീയുടെ വേഷം. വെള്ള ഉടുപ്പും വെള്ള പാന്റുമാണ് കുഞ്ഞിന്റെ വേഷം.




