Breaking News

ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോ? മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്ന ചോദ്യവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മുകാരായ പ്രതികളുടെ ശിക്ഷാകാലാവധി ഉയര്‍ത്തുകയും പുതുതായി രണ്ട് പേരെ കൊലപാതക ഗൂഢാലോചനയില്‍ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇ.പി.ജയരാജന്‍. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ലെന്നും വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇ.പി പറഞ്ഞു.

അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിരപരാധികളായ പാര്‍ട്ടി നേതാക്കളെ കേസില്‍ ഉള്‍പ്പടുത്തുകയായിരുന്നുവെന്ന് ഇ.പി ആരോപിച്ചു. കുഞ്ഞനന്തന്‍ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനന്‍ മാഷിനെ ഉള്‍പ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അത് വടകരയിലുള്ളവര്‍ക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മുകാരെ തൂക്കിക്കൊല്ലാത്തതുകൊണ്ട് ചിലര്‍ക്ക് വിഷമമുണ്ടെന്നും ഇ.പി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *