Breaking News

തിരുവനന്തപുരത്ത് താമര വിരിയിക്കാന്‍ ശോഭന എത്തിയേക്കും; ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സിനിമാനടി ശോഭന മത്സരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. തൃശ്ശൂരിനൊപ്പം ബി.ജെ.പി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്. അടുത്തിടെ തൃശ്ശൂരില്‍ ബി.ജെ.പി നടത്തിയ വനിതാ മഹാസമ്മേളനത്തില്‍ ശോഭന പങ്കെടുത്തിരുന്നു. അന്നുതന്നെ ശോഭന ബി.ജെ.പിയിലേക്കെന്ന സ്ഥിരീകരിക്കാത്ത റിപ്പോള്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരമെന്ന ഇമേജും കൂടിച്ചേരുമ്പോള്‍ തലസ്ഥാന നഗരി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന ശോഭനയുടെ ബന്ധുക്കളുമായും സിനിമാ രംഗത്തെ സുഹൃത്തുക്കളുമായും ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതായാണ് വിവരം. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി പരിഗണിച്ചിരുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. പന്ന്യന്‍ രവീന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭനകൂടിയെത്തിയാല്‍ കടുത്ത ത്രികോണ മത്സരത്തിനായിരിക്കും തിരുവനന്തപുരം മണ്ഡലം സാക്ഷ്യം വഹിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *