Breaking News

വര്‍ക്കലയില്‍ വിദേശ വനിത തിരയില്‍പെട്ട് മരണമടഞ്ഞു

വര്‍ക്കല: വര്‍ക്കലയില്‍ വിദേശ വനിത തിരയില്‍പെട്ട് മരണമടഞ്ഞു. വര്‍ക്കല വെറ്റക്കട ബീച്ചില്‍ ഇന്ന് 11 മണിയോടുകൂടിയായിരുന്നു സംഭവം. റഷ്യന്‍ വനിതയായ ഏയ്ഞ്ചലിക്ക(52) ആണ് മരിച്ചത്. കടലില്‍ അവശയായി നീന്തി കരയിലേക്ക് കയറാന്‍ ശ്രമിക്കുന്ന വിദേശ വനിതയെ സര്‍ഫിംഗ് നടത്തുന്ന യുവാക്കളാണ് കരയില്‍ എത്തിച്ചത്. വളരെ അവശതയായിരുന്ന യുവതിയുടെ ദേഹത്ത് മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. തിരയില്‍പെട്ട് കടലിലെ പാറകളില്‍ ഇടിച്ച് പരിക്ക് പറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സര്‍ഫിംഗ് നടത്തുന്ന യുവാക്കള്‍ വനിതയെ കരയ്‌ക്കെത്തിച്ച ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *