Breaking News

അവനവന്‍ചേരി ഉജ്ജയിനി ക്ഷേത്രത്തില്‍ ശൂല പ്രതിഷ്ഠാ കര്‍മ്മം നടന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവന്‍ചേരി ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലില്‍ ശൂല പ്രതിഷ്ഠാ കര്‍മ്മം ഇന്നലെ നടന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ബ്രഹ്‌മശ്രീ ഇടമന ഇല്ലത്തില്‍ ബാലമുരളി തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഫെബ്രുവരി 16, 17, 18 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നുവരികയായിരുന്നു. മൂന്നാം ദിവസമായ ഇന്നലെ രാവിലെ ഗണപതിഹോമം, ഉഷപൂജ, നപുംസക ശിലാപ്രതിഷ്ഠ, രത്‌നന്യാസം, മരപാണി, ശൂലം അലങ്കാര പ്രദക്ഷിണം എന്നീ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 11.50 നും 12.50 നും ഇടയിലായിരുന്നു ശൂല പ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് കുംഭേശ കലശാഭിഷേകവും, നിദ്രാ കലശാഭിഷേകവും, പൂജ സമര്‍പ്പണവും നടന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് ശൂലപ്രതിഷ്ഠ നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *