

വര്‍ക്കല: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പനയറ ചാവടിമുക്കില്‍ കാവില്‍ വീട്ടില്‍ പ്രിന്സിയുടെയും അനിലിന്റെയും മകള്‍ അഖില(15)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും സ്കൂളില്‍നിന്ന് വന്നയുടന്‍ കിടക്കുന്ന പതിവുണ്ട് ഇന്നും പതിവുപോലെ കിടക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വൈകുന്നേരം 7 മണിയോടുകൂടി കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍. അയിരൂര്‍ പോലീസ് കേസെടുത്തു. മറ്റ് നിയമ നടപടിക്രമങ്ങള്‍ നാളെ. മരണ കാരണം ഇതുവരെ വ്യക്തമല്ല. സഹോദരി-അമൃത.



