

വക്കം: ‘സഹപാഠിക്കൊരു പുത്തനുടുപ്പ്’ എന്ന കാരുണ്യ പദ്ധതിയുമായി വക്കം ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍. നിര്‍ധനരായ കുട്ടികള്‍ക്കും പുത്തനുടുപ്പ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളില്‍ സ്ഥാപിച്ച ക്ലോത്ത് എ.ടി.എമ്മില്‍ പിറന്നാള്‍ ദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും കൂടുതലായി ലഭിക്കുന്ന പുത്തനുടുപ്പുകള്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. ഇത് സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈമാറും. ക്ലോത്ത് എ.ടി.എമ്മിന്റെ ഉദ്ഘാടനം കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. പി.ജി.മധു നിര്‍വഹിച്ചു. പ്രഥമാധ്യാപിക ബിന്ദു.സി.എസ് അധ്യക്ഷത വഹിച്ചു. എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് അശോകന്‍, പ്രിന്‍സിപ്പല്‍ ഷീലാ കുമാരി, സി.പി.ഒ. സൗദീഷ് തമ്പി, എ.സി.പി.ഒ. പൂജ, സഞ്ജയ് എന്നിവര്‍ പങ്കെടുത്തു.



