Breaking News

മുടിപ്പുര ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ

ആറ്റിങ്ങൽ: മുടിപ്പുര ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും, ആയിരവില്ലി പ്രതിഷ്ഠയും നവഗ്രഹ പ്രതിഷ്ഠയും, നാഗദൈവങ്ങളുടെ മാറ്റി പ്രതിഷ്ഠയും ഫെബ്രുവരി 18 ന്. കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുരദേവീ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും, നവഗ്രഹങ്ങൾ, ആയിരവില്ലി, നാഗദൈവങ്ങളുടെ മാറ്റി പ്രതിഷ്ഠ എന്നിവ ഫെബ്രുവരി 18 ( കുംഭം 5) ഞായർ പകൽ 11.46 നും 12.46 നും മദ്ധ്യേ നടക്കുന്നതാണ്. ബന്ധപ്പെട്ട പൂജകൾ 13ന് തുടങ്ങും. ചടങ്ങുകൾ 28ന് സമാപിക്കും. ഓയൂർ ഹോരക്കാട്ട് മന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് ഈ വർഷത്തെ മുടിപ്പുര മഹോത്സവം മാർച്ച് 5 ന് തുടങ്ങി 12 ന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *