Breaking News

ആറ്റിങ്ങലില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആറ്റിങ്ങല്‍: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിച്ചയില്‍ സ്വദേശി കുമാര്‍ (62) നെയാണ് തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്. ആറ്റിങ്ങലില്‍ മത്സ്യകച്ചവടം നടത്തി വരികയായിരുന്നു കുമാര്‍. വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: തങ്കമണി, മക്കള്‍: കിട്ടു, മിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *