Breaking News

വര്‍ക്കലയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിക്ക് മര്‍ദ്ദനം; പോലീസ് കേസെടുത്തു

വര്‍ക്കല: വര്‍ക്കലയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിക്ക് മര്‍ദ്ദനം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ റസീഫ(30)യ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ ഷീജയുടെ വീട്ടില്‍ ലോണിന്റെ തിരിച്ചടവ് തുക വാങ്ങാന്‍ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയം ഒന്നാം പ്രതി ഷീജയും യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളായ അല്‍ഫിയ, ഷഫീഖ്, മുഹാസ് എന്നിവരും ചേര്‍ന്ന് പരാതിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *