

വര്‍ക്കല: വര്‍ക്കല ചെറുന്നിയൂരില്‍ 56-കാരന് തൂങ്ങിമരിച്ച നിലയില്‍. ചെറുന്നിയൂര്‍, ശാസ്താംനട, പണയില്‍വീട്ടില്‍ സജുവിനെയാണ് ഇന്ന് രാവിലെ പത്തര മണിയോടെയാണ് വീടിന് പുറത്തുള്ള കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് വര്‍ക്കല മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കുടുംബ കലഹമാണ് സജുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.



