

ഇടവ: ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക ഗതാഗത മേഖലയ്ക്കും മുന്‍ഗണന നല്കി ഇടവ ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ശുഭ ആര്.എസ്.കുമാറാണ് അവതരിപ്പിച്ചത്. 32,09,60,148/-രൂപ വരവും 29,45,47,900/- രൂപ ചെലവും 2,64,12,248/ രൂപ മിച്ചവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഹര്‍ഷാദ് സാബു,വി സതീശന്, ബിന്ദു സി എന്നിവരും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും സെക്രട്ടറി ആര്.അനില്‍കുമാറും അക്കൗണ്ട് മിനിമോള്‍.എം എന്നിവരും ബജറ്റ് അവതരണ വേളയില്‍ സന്നിഹിതരായിരുന്നു.

പാര്‍പ്പിട മേഖലയില്‍ 5,13,60,000/ രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിനായി 42,66,000/- രൂപയും പട്ടികജാതി സേവനമേഖലയില്‍ 44,50,600/- രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങള്‍ക്കായും പാലിയേറ്റീവ് കെയറിനായും 15,00000/-രൂപയും ശിശുക്ഷേമത്തിനായി 25,95,000/-രൂപയും കുടിവെള്ളം ശുചിത്വം മാലിന്യ സംസ്കരണം എന്നിവയ്ക്കായി 65,79,000/- രൂപയും വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, കോക്ലിയര്‍ ഇമ്പ്ലാന്റേഷന്, സ്പീച്ച് ആന്‍ഡ് ബിഹേവിയര്‍ തെറാപ്പി എന്നിവയ്ക്കായി 77,1000/- രൂപയും, ക്യാന്‍സര്‍ രോഗ നിയന്ത്രണം ഡയാലിസിസ് സൗകര്യം ഒരിക്കല്‍ എന്നിവയ്ക്കായി 43,92,000/- രൂപയും നീക്കി വെച്ചിട്ടുണ്ട്.

വനിതകളുടെ ഉന്നമനത്തിനായി 19,39,000/- രൂപയും, ക്ഷീരോല്പാദക മേഖലയില്‍ 18,00,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. പേയ് വിഷ ബാധ നിര്‍മ്മാര്‍ജ്ജനം, നായ്ക്കളെ വന്ദീകരിക്കല്,എ.ബി.സി പ്രോഗ്രാം, മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍, അലോപ്പതി ആയുര്‍വേദ ഹോമിയോ ആശുപത്രികള്‍ക്ക് മരുന്നുവാങ്ങാന്‍ എന്നിവയ്ക്കും ബഡ്ജറ്റില്‍ വകയിരുത്തലുകള്‍ ഉണ്ട്. തരിശ് രഹിത ഇടവ, ഭക്ഷ്യ സ്വയം പര്യാപ്തത, പെണ്ണിടം, ഊര്‍ജ്ജ സംരക്ഷണത്തിനായി സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കും ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

