Breaking News

ആറ്റിങ്ങലിൽ സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം

അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ്
ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി ഇറങ്ങി റിട്ടേഡ് അധ്യാപകന് ദാരുണാദ്യം.

ആറ്റിങ്ങൽ: അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി ഇറങ്ങി ബൈക്ക് യാത്രികനായ റിട്ടേഡ് അധ്യാപകന് ദാരുണാദ്യം. ആറ്റിങ്ങൽ കൊടുമൺ വി.ബി.ആർ നിലയത്തിൽ വിശ്വനാഥൻ (76) ആണ് മരണപ്പെട്ടത്. കച്ചേരി നടയിൽ വെള്ളിയാഴ്ച വൈകുന്നേരം 5.45നാണ് സംഭവം. സ്വകാര്യ ബസ് സ്റ്റാൻൻ്റിൽ നിന്നും ചിറയിൻകീഴ് റോഡ് വഴി കച്ചേരിനടയിലേക്ക് അമിത വേഗതയിൽ എത്തിയ KL02 V 4674 ആർ.കെ.വി ബസ് അതെ ദിശയിൽ വിശ്വനാഥൻ ഓടിച്ച് പോയ KL 16L5940 ഹീറോ ഹോണ്ട ബൈക്കിൽ കൊണ്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിശ്വനാഥന്റെ പുറത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ഇയാളെ വഴിയാത്രക്കാരും പോലീസും ചേർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ആറ്റിങ്ങൽ നഗരത്തിൽ കൂടി ഉള്ള സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തതാണ് ദിനംപ്രതി അപകടങ്ങൾക്ക് കാരണം . സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ 279, 304 -A വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തു, ഭാര്യ: രമാമണി, മക്കൾ: ബിന്ദു.വി.നാഥ്, ബിനു വി നാഥ്, ബിന്ദി.വി നാഥ്, ബീന വി നാഥ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *