Breaking News

തൊഴിലാളികളുടെ അടുത്തുപോയി പ്രവർത്തിക്കേണ്ടുന്ന, കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള സംഘടനയാണ് സി.ഐ.റ്റി.യൂ : കെ. എൻ. ഗോപിനാഥ്

ആറ്റിങ്ങൽ :കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐറ്റി യൂ ) സംസ്ഥാന കൺവെൻഷൻ ആറ്റിങ്ങലിൽ നടന്നു . കൺവെൻഷൻ സി ഐ റ്റി യൂ സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അടുത്തുപോയി പ്രവർത്തിക്കേണ്ടുന്ന, കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള സംഘടനയാണ് സി ഐ റ്റി യൂ വെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്റെ പ്രവർത്തനങ്ങൾക്ക് സിഐ റ്റി യൂ വിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആറ്റിങ്ങലിൽ നടന്ന കൺവെൻഷനിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ അധ്യക്ഷനായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ റിപ്പോർട്ടും ട്രഷറർ റാഫി മുദാക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മടവൂർ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി ഐ റ്റി യൂ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജി. സുഗുണൻ, സിപി എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ,സി ഐ റ്റി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സദാശിവൻ നായർ ,ശിവദാസ് പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു.ആനത്തലവട്ടം ആനന്ദനെക്കുറിച്ച് വിക്രമക്കുറുപ്പ് എഴുതിയ കവിത കൺവെൻഷനിൽ കേൾപ്പിച്ചു.

അഡ്വ : ബി .സത്യൻ , അനിൽ ആറ്റിങ്ങൽ

ഭാരവാഹികളായി അഡ്വ. ബി. സത്യൻ (പ്രസിഡന്റ്), അഴീക്കോടൻ ചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ് ), അനിൽ ആറ്റിങ്ങൽ (ജനറൽ സെക്രട്ടറി ),ആർ. സദാശിവൻ നായർ (ട്രഷറർ )എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *