Breaking News

ദേശീയപാതയിൽ കല്ലമ്പലത്ത് കാറുകൾ കൂട്ടിയിടിച്ച്  5 പേർക്ക് പരിക്ക്

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണത്ത് കാറുകൾ കൂടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്ക്. ഡൈവർ തോന്നയ്ക്കൽ വേങ്ങോട് റൈഹാനിൽ നാസിമുദ്ദീൻ (58),ഭാര്യ സജീന (48), മകൾ ഫാത്തിമ (27), ആറുമാസം പ്രായമുള്ള ചെറുമകൻ മുഹമ്മദ്‌ സെയ്ദ് ആമിർ, ഭാര്യാ മാതാവ് നാവായിക്കുളം ഡീസന്റ് മുക്ക് മുബാറക്ക്‌ മൻസിലിൽ ഉമൈറത്തു ബീവി (65) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചാത്തൻപാറ കെ.ടി.സി.ടി ആശൂപത്രിയിലും തുടർന്ന് ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും കുട്ടിയെ എസ്.എ.ടി യിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആറ്റിങ്ങൾ ഭാഗത്തു നിന്നും കല്ലമ്പലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന നാസിമുദ്ദീന്റെ കാറിൽ എതിർ ദിശയിൽനിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാർ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാറിലുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *