

ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ടോൾമുക്കിന് സമീപം സ്വകാര്യ ബസിന് പുറകിൽ കെ.എസ്.ആർ.സി ബസ് ഇടിച്ച് കയറി അപകടം. രാവിലെ 10:25 നാണ് സംഭവം. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന ആർ.കെ.വി ബസ് ടോൾമുക്കിന് സമീപം ആളെടുക്കാൻ നിർത്തിയിട്ടിരുന്നപ്പോൾ അതെ ദിശയിൽ ആറ്റിങ്ങലിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന് പുറകിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ സ്വകാര്യ ബസിന്റെ പുറകുവശത്തെ ചില്ലും കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലും തകർന്നിട്ടുണ്ട്.മറ്റ് ആളപായമില്ല.


